ഈ ചെറുകഥയ്ക്ക്
ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ഏതെങ്കിലും വിധം ബന്ധം തോന്നുകയാണെങ്കില്‍ അത്
കേവലം തോന്നലുകള്‍ മാത്രമാണെന്ന് ഈ നിമിഷം ഞാന്‍ അറിയിച്ചു കൊള്ളുന്നു.
വെറും ഒരു നേരംപോക്ക്
മാത്രമായി ഇതിനെ കാണുക.
ഇനി വായിക്കുക...
*****************************************************************************************
ജനുവരിയിലെ ഒരു രാത്രി.
“ള്ളാ ള്ളാ”.
വര്‍ത്തമാന ലോകത്തിലേക്ക്
പിറന്നു വീണ ഭാവിയുടെ ഒരു വാഗ്ദാനം.
അവനെ നമുക്കു ജീക്കുട്ടന്‍
എന്ന് വിളിക്കാം.
ജീക്കുട്ടനു വാശി തീരെ കുറവായിരുന്നു.
ഇടക്ക് വല്ലപ്പോഴും ഒന്ന് കരയും.പിന്നെ മെല്ലെ പുഞ്ചിരിക്കും. ഒരു “ചിരിക്കുടുക്ക”.എല്ലാവര്ക്കും
അവനെ ഇഷ്ടമായിരുന്നു.
ജീക്കുട്ടന്‍ എല്ലാവരുടെയും
പ്രീത്യ്ക്ക് പാത്രമായി വളര്‍ന്നു.
ജീക്കുട്ടന് 3
വയസ്സായപ്പോഴേക്കും എല്ലാവരും ചോദിച്ചു : “ജീക്കുട്ടനെ ഒരു നല്ല സ്കൂളില്‍ ചേര്‍ക്കണ്ടേ?”.
“ഉം ചേര്‍ക്കണം”.
മാതാപിതാക്കള്‍ അവനെ നല്ല ഒരു വിദ്യാലയത്തില്‍ പഠിക്കാന്‍ അയച്ചു.
എല്ലാ ക്ലാസ്സിലും ഉയര്‍ന്ന
മാര്‍ക്ക് മേടിച്ചു മിടുക്കനായി അവന്‍ വളര്‍ന്നു.
സ്കൂള്‍ പരീക്ഷയില്‍ നല്ല
മാര്‍ക്ക് മേടിച്ച അവനോടു നാട്ടുകാരും ബന്ധുക്കളും ചോദിച്ചു “നല്ല ഒരു കോളേജില്‍ ചെരണ്ടേ ? ഇപ്പോള്‍ എഞ്ചിനീയറിംഗ് ആണ് എല്ലാരും
എടുക്കുന്നത്. അതിനു മാത്രമെ “SCOPE” ഉള്ളൂ.. “.
മനസ്സില്‍ പല ആഗ്രഹങ്ങളും ഉണ്ടായിരുന്നു
ജീക്കുട്ടന്.
പല മോഹങ്ങളും വേട്ട
ആടിയിരുന്ന ആ ഹൃദയത്തിനെ കീറി മുറിക്കും വണ്ണം കൂട്ടുകാരും അറിയാവുന്ന “സീന്യേര്സ്”
ഉം ഒക്കെ ഈ മേല്‍പ്പറഞ്ഞ സംഭവം എടുത്തു ആളായി കൊണ്ടിരുന്നു.
നാടുകാരുടെയും
ബന്ധുകളുടെയും നിരന്തരമായ ചോദ്യത്തിന് മുന്നില്‍ മറുപടി പറയാന്‍ ഇല്ലാതെ അവന്‍ ഒരു
പേര് കേട്ട കോളേജില്‍ “എഞ്ചിനീയറിംഗ് വിദ്യാര്‍ഥി “ ആയി ചേര്‍ന്നു.
നാല് വര്‍ഷങ്ങള്‍ കടന്നു
പോയി...
അവന്റെ മനസ്സില്‍ ഇപ്പോള്‍ ഭാവിയെ
കുറിച്ചുള്ള ആശങ്കകള്‍ വന്നു തുടങ്ങ്യിരിക്കുന്നു.
“ഇനി എന്ത് ചെയ്യണം! ജോലി
ലഭിക്കുവോ? ഇഷ്ടമുള്ള മേഖലയില്‍ ഉദ്യോഗത്തിനു സാധ്യത ഉണ്ടോ ?“
നിരവധി പ്രശ്നങ്ങള്‍ ആ
മനസ്സിനെ വീണ്ടും അലട്ടി.
അങ്ങനെ ഇരിക്കുമ്പോള്‍ അവനു
യാദ്രിശ്ചികമായി ഒരു ജോലിയില്‍ പ്രവേശനം ലഭിക്കുന്നു. കോളേജ് വഴി. ക്യാമ്പസ്
സെലക്ഷന്‍!
നാടുകാര്കും വീടുകാര്കും
ബന്ധുകള്‍ക്കും ഒക്കെ തൃപ്തി!
ഇഷ്ടമെഖലയിലേക്ക് ചാടണം
എന്നാ നടക്കാത്ത മോഹവും പേറി അവന്‍ ആരുടെയോ താളത്തിനൊത് ചുവടു വെച്ച് നടന്നു.
ജോലി!
അങ്ങനെ അവന്‍ ഒരു
ഉദ്യോഗസ്ഥനായി!
മതില്ലോ!
നാടുകാര്‍ക്കും ബന്ധുക്കള്‍ക്കും
പിന്നെ എന്ത് വേണം!
“മോന് നല്ല ആലോചനകള്‍
വരുന്നില്ലെ?”
“എന്റെ അറിവില്‍ ഒരു നല്ല
കുട്ടി ഉണ്ട്”
“അല്പം മോഡേണ്‍ ആണെങ്കിലും
അതിന്റെ അഹങ്കാരം ഒന്നും ഇല്ലാത്ത ഒരു കുട്ടി ആണ്.അങ്ങ് തെക്കുന്നിന്നും ഉള്ളതാ”
“നല്ല അസ്സല്‍ തറവാട്ടില്‍
പിറന്ന കുട്ട്യാ”
ഇങ്ങനെ ഇങ്ങനെ പലതും പറഞ്ഞു
നാടുകാര്‍ ചുറ്റിലും വളഞ്ഞു.
ചിലര്‍ അവന്റെ ജാതകം വരെ
തിരക്കി.
അവന്റെ മനസ്സില്‍ ഇപ്പോളും
ചെയ്തു തീര്‍ക്കാന്‍ പറ്റാത്ത പലതും നീറുന്നുണ്ടായിരുന്നു.
കാല്‍പന്തു കളിയില്‍ ബ്രസീല്‍ കളിക്കാരുടെ ചുറ്റും പൊതിഞ്ഞു നിന്നിരുന്ന ജര്‍മന്‍ “പടയാളികളെ” പോലെ
നാടുകാര്‍ അവനു ചുറ്റും വട്ടമിട്ടു നടന്നു.
ഗത്യന്തരമില്ലാതെ അവന്‍
അറിയാതെ ഒന്ന് മൂളി “ഉം”.
ആ ശബ്ദത്തിനു ലോക മഹായുദ്ധം
ഒത്തു തീര്‍പ്പാക്കാന്‍ പറ്റും വിധം ഒരു പ്രസക്തി ഉണ്ടായിരുന്നു.
അതിനു അവന്റെ
സ്വാതന്ത്ര്യത്തിനു ഒരു വിരാമം ആയി മാറാന്‍ കഴിവുണ്ടായിരുന്നു എന്ന് അധികം വൈകാതെ
അവനു മനസ്സിലായി.
അങ്ങനെ അതാ അവനും ഒരു ജീവിത
പങ്കാളി!
കഷ്ടിച്ച് ഒരാള്‍ക്ക്
മാത്രം സുഖമായി ജീവിക്കാന്‍ പോന്ന ശമ്പളവും ആയി ഇതാ രണ്ടു പേര്‍. ഭാഗ്യത്തിന് അവള്‍ക്കു
ഒരു ചെറിയ ജോലി ഉണ്ടായിരുന്നത് കൊണ്ട് എങ്ങനെയോ, അവര്‍ക്ക് ജീവിക്കാന്‍
ബുദ്ധിമുട്ടുണ്ടായില്ല.
ഏകദേശം ഒരു വര്ഷം
ആവുന്നതിനു മുന്നേ നാടുകാര്‍ വീണ്ടും അവനെ കടന്നുപിടിച്ചു!
“മോന് ഇത് വരെ കുട്ടി
ആയില്ലെ”?
“ഇല്ല!” അവന്‍ മറുപടി
പറഞ്ഞു.
കുറച്ചു നാളുകളും കൂടി
എങ്ങനെയോ കടന്നു പോയി.
വീണ്ടും നാടുകാര്‍
ഓരോന്നായി ചോദ്യങ്ങളുടെ ശരവര്‍ഷം നടത്തി തുടങ്ങി.
“എന്തെ ഇത് വരെ കുട്ടികള്‍
ഒന്നും.....? “
“നല്ല ഡോക്ടറെ കാണിച്ചു
കൂടെ” K
“എന്റെ അറിവില്‍ ഒരു നല്ല
ഡോക്ടര്‍ ഉണ്ട്. കുട്ടികളെ ഉണ്ടാക്കാന്‍ ബഹു കേമനാ”
“ഉരുളി കമഴ്ത്തി നോക്കിയോ?”
“തൊട്ടില്‍ കെട്ടിയാല്‍
മതി.കുട്ടികള്‍ ഉണ്ടാവും”.
ഇങ്ങനെ ഇങ്ങനെ പലതും പറഞ്ഞു
അവന്റെ സമാധാനം കെടുത്തി നാടുകാര്‍ വീണ്ടും .
അങ്ങനെ അവന്‍ ഒരു അച്ഛനായി!
കാലം വളരെ പെട്ടെന്ന്
കടന്നു പോയി.നാട്ടുകാരും ബന്ധുക്കളും നിര്‍ബന്ധിച്ചു അവന്റെ ഇച്ച്ചക്കെതിരെ പലതും
അവനെ കൊണ്ട് ചെയ്യിപിച്ചു.
ജീക്കുട്ടന്‍ ഒരു
വൃദ്ധനായി.
കാലത്തിന്റെ കളികള്‍ അവനെ
തോല്‍പ്പിച്ചു തുടങ്ങ്യിരിക്കുന്നു.
ഒരു ദിവസം അവന്‍ ഒട്ടും
പ്രതീക്ഷിക്കാത്ത ഒരു ചോദ്യം.
“താന്‍ ഇപ്പോളും
ജീവിചിരിപ്പുണ്ടോടോ?”
എന്തെന്നറിയാതെ അവന്‍
സ്തംഭിച്ചു.
ഇടറിയ സബ്ധത്തില്‍ “ഉണ്ടെടോ.
തനിക്കെന്തെ കണ്ണ് കണ്ടൂടെ”ന്നു മറുപടി.
ഈ ചോദ്യം പല തവണ ആവര്‍ത്തിക്കപ്പെട്ടു.
ജീവിതത്തിന്റെ നല്ല ഒരു
ഭാഗം മറ്റുളവര്‍ പറഞ്ഞു അവരുടെ യുക്തിക്കൊത്തു തുള്ളി ചിലവഴിച്ച ജീക്കുട്ടന്‍
എന്തോ , ഇത്തവണ അതിനു കാത്തു കൊടുത്തില്ല.
“താന്‍ ഭൂമിക്കു ഭാരമായി
ഇപ്പോളും ഇരിക്കുവ ല്ലേ “എന്നുള്ള ചോദ്യത്തിന് ,പക്ഷെ, ഇത്തവണ മറുപടി പറഞ്ഞത് ദൈവം
ആയിരുന്നു.
അവനെ തിരിച്ചു വിളിച്ചു.
കര്‍മങ്ങളും ക്രിയകളും
കഴിഞ്ഞു.ഈ ഭൂമുഖത് നിന്നും ജീക്കുട്ടന്റെ ജീവാത്മാവ് വിട പറഞ്ഞു.
ചടങ്ങുകള്‍ കഴിഞ്ഞു
മടങ്ങുന്ന നേരത്ത് ആളുകള്‍ പരസ്പരം ചോദിച്ചു” എന്നാകുമോ പുള്ളിയുടെ പതിനാറു.ഒരു
സദ്യക്കുള്ള വക അല്ലേ”!
.........
അശുഭം.
***********************************************************************************************
ഇത് ഒരിക്കലും ആരെയും കുറ്റപ്പെടുതുന്നതോ
സമൂഹത്തെ പുച്ച്ഹിക്കുന്നതോ ആയിട്ടുള്ള ഒരു കുറിപ്പല്ല മറിച്ചു
വെറുതെ തട്ടി കൂട്ടിയ ഒരു കഥ ആണ്. എങ്കിലും ഇതിനു
കാരണമായ സ്ഥിതിഗതികള്‍ നാം എന്നും കണ്ടു കൊണ്ടിരിക്കുന്നു.
നമുക്കു ഒരേ ഒരു ജീവിതം
മാത്രം.
അത് അവനവനു വേണ്ടി
ജീവിക്കൂ.
വേറെ ആരും അല്ലല്ലോ
ചിലവിനു തരുന്നത്.
ജനിച്ചവന്‍ എനായാലും
മരിക്കും. ജീവിക്കുന്ന അത്രയും കാലം മനസ്സിന് സന്തോഷം പകരുന്ന പ്രവൃത്തി ചെയ്തു ജീവിക്കുന്നതെല്ലേ
ഉചിതം?
എല്ലാവര്ക്കും അതിനുള്ള ഇട
വരട്ടെ എന്ന് പ്രാര്‍ഥിച്ചു കൊണ്ട് ചുരുക്കുന്നു.
ഊണ് കഴിക്കാന്‍ നേരമായി.
ശുഭരാത്രി. J