ഈ മനുഷ്യായുസ്സിന്‍ ഏറ്റവും സൗഭാഗ്യം
ഗുരുവായൂരില്‍ ചെല്ലുമ്പോള്‍...
ശ്രീ ഗുരുവായൂരപ്പനെ കാണുമ്പോള്‍..
(ഈ മനുഷ്യായുസ്സിന്‍...)
അവിടുത്തെ ദർശനം ... മിഴികൾക്കു വിസ്മയം...
മനമിതാ കുളിരണിയുമ്പോള്‍... (അവിടുത്തെ....)
അവിടുത്തെ ത്രിപ്പാദം... എന്‍ പാപ നാശനം
ജീവിതo സാഫല്യം അണയുമ്പോള്‍....
എന്നെ കാത്തരുളേണമേ കാർവർണ്ണ...
(ഈ മനുഷ്യായുസ്സിന്‍...)
പാലാഴി മഥനം പോല്‍ കഷ്ട്ടതയാർന്നൊരീ
ജീവിത യാത്രയില്‍ മുഴുകുമ്പോള്‍....
ലക്‌ഷ്യം മറന്നു ഞാന്‍ ഒഴുകുമ്പോള്‍... (പാലാഴി മഥനം)
നേർവഴി കാട്ടുവാന്‍ ... കളഭക്കുറി ചാർത്തി ..
മന്ദസ്മിതം പൂകി നിന്നിടണേ ..
എന്റെ കൈകള്‍ പിടിച്ചു നീ കേറ്റിടണേ ...
(ഈ മനുഷ്യായുസ്സിന്‍...)
പുഷ്പങ്ങള്‍ അർപ്പിക്കാൻ , കണ്ണനെ കാണുവാന്‍ ..
ഈയുള്ളവനെ അനുഗ്രഹിക്കൂ.. (പുഷ്പങ്ങള്‍ അർപ്പിക്കാൻ )
വനമാല അണിയിച്ച, ചന്ദനം ചാർത്തിയ ..
ഗുരുവായൂരപ്പാ നീ അഭയം തരൂ..
പരംപൊരുളേ നിന്റെ ദർശനം സായൂജ്യം..
അതു “ഹന്ത ഭാഗ്യം ജനാനാം”
(ഈ മനുഷ്യായുസ്സിന്‍...)
ഗോകുൽ .C.J

No comments:
Post a Comment